Breaking News

കാസർഗോഡിനെ മയക്കുമരുന്നുമായി ബന്ധിച്ച പ്രസ്താവന ''വസ്തുതകൾ പറയണം അല്ലെങ്കിൽ തെറ്റ് സമ്മതിക്കണം''; എം രഞ്ജിത്തിനെതിരെ നടൻ രാജേഷ് മാധവൻ


മയക്കുമരുന്ന് വരാൻ എളുപ്പമുള്ളതു കൊണ്ട് കാസർകോടേയ്ക്ക് ഷൂട്ടിംഗ് ലൊക്കേഷനുകൾ മാറുന്നുവെന്ന എം രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ നടനും സംവിധായകനുമായ രാജേഷ് മാധവൻ. വസ്തുതകൾ ഉണ്ടെങ്കിൽ അത് പറഞ്ഞ് അദ്ദേഹം മുന്നിലേക്ക് വരട്ടെയെന്നും അല്ലെങ്കിൽ പറഞ്ഞതിൽ തെറ്റ് ഉണ്ടെന്ന് സമ്മതിക്കട്ടെയെന്നും നടൻ പറഞ്ഞു. 'എണ്ണപ്പെട്ട കാസർകോടൻ സിനിമകളെ വന്നിട്ടുള്ളൂ, ഞങ്ങൾ കുറച്ച് ആളുകളെ ഇവിടെയുള്ളൂ. വസ്തുതകൾ ഉണ്ടെങ്കിൽ അത് പറഞ്ഞു കൊണ്ട് അദ്ദേഹം മുന്നിലേക്ക് വരട്ടെ, അല്ലെങ്കിൽ പറഞ്ഞതിൽ തെറ്റ് ഉണ്ട് എന്ന സമ്മതിക്കട്ടെ. ഞങ്ങൾക്ക് ഈ കാര്യത്തിൽ ശക്തമായ പ്രതിഷേധമുണ്ട്'. രാജേഷ് മാധവൻ പറഞ്ഞു.

നിരവധി സിനിമകൾ ഇപ്പോൾ കാസര്‍കോടാണ്‌ ചിത്രീകരിക്കുന്നതെന്നും മംഗലാപുരത്ത് നിന്നും മയക്കുമരുന്ന് വരാൻ എളുപ്പമാണെന്നുമായിരുന്നു എം രഞ്ജിത്തിന്റെ പ്രസ്താവന. ഇപ്പോൾ ഷൂട്ടിംഗ് ലൊക്കേഷൻ പോലും അങ്ങോട്ട് മാറി തുടങ്ങി. ഇത് കാസർഗോഡിന്റെ കുഴപ്പമല്ല എന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിൽ സിനിമയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഇതിനെതിരെ മദനോത്സവം സിനിമയുടെ സംവിധായകൻ സുധീഷ് ഗോപിനാഥും രംഗത്തെത്തിയിരുന്നു.


No comments