Breaking News

റിട്ടയേർഡ് ബാങ്ക് മാനേജർ മരത്തിൽ നിന്നും വീണ് മരണപ്പെട്ടു


കാഞ്ഞങ്ങാട് : റിട്ടയേർഡ് ബാങ്ക് മാനേജർ മരത്തിൽ നിന്നും വീണ് മരണപ്പെട്ടു. അതിയാമ്പൂരിലെ പരേതനായ അമ്പൂഞ്ഞിയുടെ മകനും കേരള ഗ്രാമീൺ ബാങ്ക് മാനേജരുമായിരുന്ന കെ. അശോകൻ (64) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്തെ മരത്തിൽ കമ്പ് വെട്ടാൻ കയറിയപ്പോൾ താഴെ വീഴുകയായിരുന്നു. ഉടൻ കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗലാപുരം ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ രാത്രി ഒരു മണിയോടെയാണ് മരണം. ഭാര്യ: തങ്കമണി (അധ്യാപിക ജി എച്ച് എസ് എസ് രാവണീശ്വരം). മക്കൾ: ഡോ. സ്നേഹ (പി ജി വിദ്യാർത്ഥി ഇടുക്കി), വൈശാഖ് (സിവിൽ എൻജിനീയർ ) സഹോദരങ്ങൾ: സുമിത്ര (ഉപ്പള), കൃഷ്ണൻ(റിട്ട.ഉദ്യോഗസ്ഥൻ എസ്ബിഐ), സാവിത്രി(പൊയിനാച്ചി), കാഞ്ചന(മുള്ളേരിയ), കെ.വി. പുഷ്പ (റിട്ട.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ), ശശികുമാർ(ഹോസ്ദുർഗ് ഡെപ്യൂട്ടി തഹസിൽദാർ), സുനിത(രാന്തളി).

No comments