വെസ്റ്റ് എളേരി ഏച്ചിപ്പൊയിലിൽ കാട്ടുപന്നികൾ വിളകൾ നശിപ്പിച്ചു വിളയാട്ടം
നര്‍ക്കിലക്കാട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏച്ചിപ്പൊയിലില്‍ നേന്ത്രവാഴത്തോട്ടത്തില്‍ കാട്ടുപന്നികളുടെ വിളയാട്ടം. കാവനാട്ട് ഉഷയുടെ തോട്ടത്തിലെ പകുതി വളര്‍ച്ചയെത്തിയ 35 നേന്ത്രവാഴകളാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. ബാങ്ക് വായ്പയെടുത്തായിരുന്നു വാഴക്കൃഷി നടത്തിയത്.
വേനല്‍ കടുത്തതോടെ ചെറുതും വലുതുമായ മൃഗങ്ങള്‍ നാട്ടിലെത്തുന്നത് പതിവു കാഴ്ചയാകുകയാണ്. തൊട്ടടുത്തുതന്നെ ചേനയും കപ്പയും ചേമ്പുമടക്കമുള്ള കൃഷികളും കാട്ടുപന്നികള്‍ നശിപ്പിച്ചിരുന്നു.
പകല്‍ സമയത്തുപോലും പന്നികള്‍ കൃഷിയിടങ്ങളിലെത്തുന്നുണ്ട്. കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും മറ്റും കാര്യത്തില്‍ വനംവകുപ്പ് കൈമലര്‍ത്തുകയാണെന്നും ആനയിറങ്ങിയാല്‍ മാത്രമേ പേരിനെങ്കിലും നടപടികള്‍ ഉണ്ടാകുന്നുള്ളൂവെന്നും കര്‍ഷകര്‍ പറയുന്നു
No comments