Breaking News

രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പഞ്ചുരുളി തെയ്യത്തിന് തിരുവായുധം സമർപ്പിച്ചുനേർച്ചയുടെ ഭാഗമായാണ് ബിരിക്കുളം കാട്ടിപൊയിൽ ചെറുപ്പകോട് വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് എത്തിയത്


ബിരിക്കുളം : ഭക്തന്റെ പ്രാർത്ഥന നിറവേറ്റാൻ രാജ് മോഹൻ ഉണ്ണിത്താൻ എം പിയെത്തി. രാജ്മോഹൻ ഉണ്ണിത്താൻ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനുവേണ്ടി
കാട്ടിപൊയിൽ കടയങ്കയം തട്ട് ചെറുപ്പകോട് തറവാട് വിഷ്ണുമൂർത്തി ദേവസ്ഥാനത്തിലെ കളിയാട്ട മഹോൽസവത്തിന്റെ ഭാഗമായുള്ള പഞ്ചുരുളി തെയ്യത്തിന് തിരുവായുധം നൽകാൻ നേർച്ച നേരുകയായിരുന്നു ബിരിക്കുളത്തെ കെ.രാജു വിശ്വകർമൻ. ഇക്കാര്യം എം പിയെ നേരിൽ അറിയിക്കുകയും ചെയ്തു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഇന്ന് നേരിട്ട് ബിരിക്കുളം കാട്ടിപൊയിൽ ചെറുപ്പകോട് വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് 
എത്തി പഞ്ചുരുളി തെയ്യത്തിന്
രാജു പ്രാർത്ഥനയായി നിർമ്മിച്ച തിരുവായുധം സമർപിക്കുകയും ചെയ്തു.
ചടങ്ങിൽ രാജുവിന് പുറമെ നിരവധി സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും പങ്കെടുത്തു. തന്റെ പ്രാർത്ഥന നിറവേറ്റിയതിന്റെ സന്തോഷത്തിലാണ് രാജു വിശ്വകർമനും കുടുംബവും. പഞ്ചുരുളിയുടെയും കല്ലുരുട്ടി അമ്മയുടെയും അനുഗ്രഹം ഏറ്റുവാങ്ങിയാണ് എം പി അവിട നിന്നും മടങ്ങിയത്.

No comments