Breaking News

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായികാലിച്ചാനടുക്കം ടൗണും ബസ്സ്റ്റാൻഡ് പരിസരവും വൃത്തിയാക്കി


കാലിച്ചാനടുക്കം : മഴക്കാലപൂർവ്വ ശുചീകരണ പരിപാടിയുടെ ഭാഗമായി കാലിച്ചാനടുക്കം ടൗണും ബസ്റ്റാൻഡ്  പരിസരവും വൃത്തിയാക്കി. പൊതുസ്ഥല, സ്ഥാപന  ശുചീകരണത്തിന്റെ ഭാഗമായി  ബസ്റ്റാൻഡ് പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച്  ഹരിത കർമ്മ സേനയ്ക്ക് കൈമാറിയും കാലിച്ചാനടുക്കം ഗ്രാമ കേന്ദ്രം വൃത്തിയാക്കികൊണ്ടും ശുചീകരണ പരിപാടി നടത്തി. കുടുംബശ്രീ പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, ആരോഗ്യ ശുചിത്വ സമിതി അംഗങ്ങൾ എന്നിവർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു. പരിപാടി  കോടോം ബേളൂർ  ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പർ  നിഷ എസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ അനീഷ് കുമാർ, ജെ എച്ച് ഐ   രഞ്ജിത്, എഡിഎസ് സെക്രട്ടറി  വിലാസിനി, ഓട്ടോറിക്ഷ തൊഴിലാളി സെക്രട്ടറി വിജേഷ്,  അനന്ദൻ  എന്നിവർ ശുചീകരണ പരിപാടിക്ക് നേതൃത്വം നൽകി.

No comments