Breaking News

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെഎസ്ടിഎ പരപ്പയിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു.


പരപ്പ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ ചിറ്റാരിക്കൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാഹമകറ്റാൻ പരപ്പയിൽ തണ്ണീർപന്തൽ സ്ഥാപിച്ചു.

പൊതുജനങ്ങൾക്കും നാട്ടുകാർക്കും ഏറെ ഉപകാരപ്രദമായ തണ്ണീർപ്പന്തൽ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ഉപജില്ല പ്രസിഡൻറ് വി അനിതകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി എം ശ്രീധരൻ , ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വികെ റീന  , എം ബിജു  , ഭാഗ്യേ ഷ് കെ വി , എഫ് എസ് ഇ ടി ഒ നേതാവ് വിനോദ് മേഘൻ , കെ കെ നാരായണൻ , കെ ശശിധരൻ എന്നിവർ സംസാരിച്ചു

No comments