ഓൾ ഇന്ത്യ അന്തർ സർവ്വകലാശാല വടംവലി ചാമ്പ്യൻഷിപ്പ്: കേരളത്തിലെ യൂണിവേഴ്സിറ്റികൾക്ക് അധിപത്യം. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് ഓവറോൾ കിരീടം
ചെന്നൈ: ഏപ്രിൽ 3 മുതൽ 5 വരെ ചെന്നൈ അമിറ്റ് യൂണിവോഴ്സിറ്റി യിൽ നടന്ന ആറാംമത് ഓൾ ഇന്ത്യാ അന്തർ സർവ്വകലാശാല വടംവലി ചാമ്പ്യൻഷിപ്പിൽ കേരളത്തിലെ യൂണിവേഴ്സിറ്റികൾക്ക് അധിപത്യം.
മൽസരത്തിൽ രണ്ട് സ്വർണ്ണവും ഒരു വെളളി നേടി കണ്ണൂർ യൂണിവേഴ്സിറ്റി ഓവറോൾ ചാമ്പ്യൻമാരായി. ഇൻഡോർ, ഔട്ട്ഡോർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും ബീച്ച് മൽസരത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് കണ്ണൂർ യൂണിവേഴ്സിറ്റി ഓവറോൾ കിരീടം നേടിയത്. ബിച്ച് മൽസരത്തിൽ ഒന്നാം സ്ഥാനവും ഇൻഡോർ, ഔട്ട്ഡോർ മൽസരങ്ങളിൽ രണ്ടാം സ്ഥാനവും കാലിക്കറ്റ് യൂണിവേഴ്സിറ്റി കരസ്ഥമാക്കി.മൂന്ന് വിഭാഗങ്ങളിലും കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്കാണ് മൂന്നാം സ്ഥാനം ടി.എസ് അലീന (ക്യാപ്റ്റൻ സി എസ് എ കോളേജ് മടായി) ,
കെ.ശ്രികല തണ്ണോട്ട് (വൈസ് ക്യാപ്റ്റൻ തലശ്ശേരി ബ്രണ്ണൻ കോളേജ് )
പി എം .സുകന്യ, കെ . അനഘ, എ. നിത്യ , കെ.ശ്രീന ,(പീപ്പിൾസ് കോളേജ് മുന്നാട് ) ,
രേവതി മോഹൻ,എം. അഞ്ജിത ,ദേവിക ദിനേശ് ( നെഹ്റു കോളേജ് പടന്നക്കാട്), ടി. അനഘ ചന്ദ്രൻ , എം.അശ്വതി ,പി ടി.ആരതി (ബ്രണ്ണൻ കോളേജ് തലശ്ശേരി), നവ്യശ്രീരാജ് ,ശ്രീതു നമ്പ്യാർ
(ഗവൺമെൻറ് കോളേജ് കാസർകോട്) ,എം .അവന്തിക , ആർ. അർച്ചന, അനിറ്റ ജോൺസൻ
(ഡോൺബോസ് കോളേജ് അങ്ങാടിക്കടവ് )
എന്നിവരാണ് ടീമംഗങ്ങൾ. രതീഷ് വെള്ളച്ചാൽ ,ബാബു കോട്ടപ്പാറ ടീമിൻ്റെ പരിശീലകർ. മാനേജർമാർ ഡോക്ടർ ജീന ടി.സി ( സൈനബ് കോളേജ് ഓഫ് എജുക്കേഷൻ കാസർകോട് ) പ്രവീൺ മാത്യു , (സി എസ് എ മടായി കോളേജ്) കണ്ണൂർ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോ ജോസഫ് കായിക വിഭാഗം അസി.ഡയക്ടർ ഡോ.കെ.വി.അനുപ് ,രാജപുരം ടെൻറ് പയസ് കോളേജ് കായിക വിഭാഗം മേധാവി പ്രൊഫസർ പി.രഘുനാഥ് , നെഹ്റു കോളേജ് കായിക വിഭാഗം മേധാവി സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ടീം മൽസരത്തിൽ പങ്കെടുത്തത്.
No comments