Breaking News

ചന്തേരയിൽ മയക്കുമരുന്നുമായി മാടായി സ്വദേശി പിടിയിൽ


കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ:വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കി വരുന്ന 'ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട'് രണ്ടാംഘട്ടത്തിന്റെ ഭാഗമായി ചന്തേര പൊലീസ് നടത്തിയ പരിശോധനയില്‍ മാരക മയക്കമരുന്നുമായി യുവാവ് പിടിയില്‍. മാടായി ഇട്ടമ്മല്‍ എരിപ്രം അഫ്ര മന്‍സിലിലെ എം.റിസ്വാനെ(23)യാണ് 4.9 ഗ്രാം എംഡിഎംഎയുമായി എസ്‌ഐ ശ്രീദാസിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ലക്ഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, ദിലീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ്, ഡ്രൈവര്‍ ഹരീഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.


No comments