Breaking News

അന്യസംസ്ഥാന തൊഴിലാളിയായ യുവതി കുളിക്കുന്നത് മൊബൈലിൽ പകർത്തിയ യുവാവിനെതിരെ കേസ്



മാവുങ്കാല്‍: അന്യസംസ്ഥാന യുവതിയുടെ കുളിസീന്‍ പകര്‍ത്തുകയായിരുന്ന പൂവാലന്‍ കുടുങ്ങി.മൂലക്കണ്ടം കാരക്കുഴിയിലാണ്‌ അന്യസംസ്ഥാന യുവതിയുടെ കുളിസീന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന മൂലക്കണ്ടം കാരക്കുഴിയിലെ സിറാജുദ്ദിന്‍ പിടിയിലായത്‌. കഴിഞ് ദിവസം വൈകീട്ടാണ്‌ സംഭവം നടന്നത്‌.
യുവതി താമസസ്ഥലത്തിന്‌ സമീപത്തെ കുളിമുറിയില്‍ കുളിച്ചുകൊണ്ടിരിക്കെ സിറാജുദ്ദീന്‍ ദൃശ്യങ്ങള്‍ മൊബൈല്‍ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ കുളിക്കുന്നതിനിടയില്‍ ലൈറ്റ്‌ കത്തുന്നത്‌ കണ്ട്‌ യുവതി ശ്രദ്ധിച്ച്‌ നോക്കിയപ്പോഴാണ്‌ മൊബൈല്‍ ക്യാമറ കണ്ടത്‌.

യുവതി ബഹളം വെച്ചപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സിറാജുദ്ദീന്റെ കയ്യില്‍ നിന്നും ക്യാമറ കുളിമുറിയിലേക്ക്‌ തെറിച്ചു വീണു. യുവതി ക്യാമറ പരിശോധിച്ചപ്പോള്‍ അതില്‍ മുഴുവന്‍ തന്റെ കുളിസീന്‍ ദൃശ്യങ്ങളായിരുന്നു. യുവതി സംഭവം ഭര്‍ത്താവിനേയും അയല്‍വാസികളേയും അറിയിച്ചു. ഇവര്‍ സിറാജിന്റെ വീട്ടില്‍ അന്വേഷിച്ച്‌ ചെന്നപ്പോഴേക്കും ഇയാള്‍ മുങ്ങിയിരുന്നു.


തുടര്‍ന്നാണ്‌ യുവതിയും ബന്ധുക്കളും ഹോസ്ദുര്‍ഗ് ‌പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സിറാജിനെതിരെ കേസെടുത്തു. കേസെടുത്തതറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയി.

No comments