പനത്തടി വണ്ണാർക്കയത്ത് വനമേഖലയിൽ കയറി വേട്ടക്ക് ശ്രമം തോക്കും തിരകളും പിടിച്ചെടുത്തു; രണ്ടുപേർ പിടിയിൽ
പനത്തടി : സർക്കാർ നിക്ഷിപ്ത വനമേഖലയിൽ അതിക്രമിച്ചു കയറി മൃഗവേട്ടക്ക് ശ്രമിച്ച രണ്ടുപേരെ പെട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. രണ്ടുപേർ ഓടിരക്ഷപെട്ടു. ഇവരിൽ നിന്നും കള്ളതോക്കും തിരകളും പിടിച്ചെടുത്തു.
പനത്തടി ചാമുണ്ഡികുന്ന് സ്വദേശികളായ ചന്ദ്രൻ, സീതാരാമൻ, രമേശൻ, രാജീവൻ എന്നിവർക്കെതിരെയാണ് വാനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തത്
No comments