Breaking News

നാട്ടക്കൽ ഇ.എം.എസ് വായനശാല നേതൃത്വത്തിൽ വിഷു കലാസന്ധ്യ സംഘടിപ്പിച്ചു പരിപാടിയുടെ ഭാഗമായി ആദരിക്കൽ ചടങ്ങും നടത്തി


മാലോം: നാട്ടക്കൽ ഇ.എം.എസ് വായനശാലയിൽ വിഷുകലാ സന്ധ്യ സംഘടിപ്പിച്ചു. ഏപ്രിൽ 16ന് വൈകിട്ട് നടന്ന പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ എ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. നാടക-സാംസ്കാരിക പ്രവർത്തകൻ രവി ഏഴോം സാംസ്കാരിക പ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ.കെ.തങ്കച്ചൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇൻ ചാർജ് റ്റി.വി കൃ ഷണൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.ചടങ്ങിൽ വച്ച് മലയാളം സർവ്വകലാശാല എം.എ സാഹിത്യത്തിൽ മൂന്നാം റാങ്ക് നേടിയ തീർത്ഥ മുരളി, വായനശാലയ്ക്കായ് തൻ്റെ ശേഖരത്തിലെ  മുഴുവൻ പുസ്തകങ്ങൾ നല്കിയ അനിൽ. എസ്.നായർ എന്നിവരെ ആദരിച്ചു. സംഘാടക സമതി ചെയർമാൻ ദിനേശൻ കെ.അദ്ധ്യക്ഷനായ ചടങ്ങിൽ കൺവീനർ അനിൽ ദൃശ്യ സ്വാഗതവും, വായനശാല പ്രസിഡണ്ട് എം.പി രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, തിരുവാതിരയും നാടൻ പാട്ടും അവതരിപ്പിച്ചു.


പരിപാടിയുടെ വിജയത്തിനായ് ഏർപ്പെടുത്തിയ സമ്മാനകൂപ്പൺ നറുക്കെടുപ്പും നടത്തി.16-04-2023 ന് നടന്ന നാട്ടക്കൽ ഇ.എം.എസ്.ഗ്രന്ഥാലയം സമ്മാനകൂപ്പൺ നറുക്കെടുപ്പ് ഫലം

1.1518

2.1038

3.0028

4.0203

5. 0971

No comments