Breaking News

വനം ചെക്ക് പോസ്റ്റുകളിൽ വനം വകുപ്പ് വിജിലൻസിന്റെ മിന്നൽ പരിശോധന ജില്ലയിലെ വനം ചെക്ക് പോസ്റ്റുകളായ തലപ്പാടി, കൊട്ട്യാടി, പാണത്തൂർ എന്നിവിടങ്ങളിൽ പരിശോധന നടത്തി


സംസ്ഥാന വനം വകുപ്പ് വിജിലൻസ് മേധാവി പ്രമോദ് ജി കൃഷ്ണൻ IFS ന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ എല്ലാ വനം ചെക്ക് പോസ്റ്റുകളിലും വനം വകുപ്പ് വിജിലൻസ് വിഭാഗം പരിശോധന നടത്തുന്നതിന്റെ ഭാഗമായി കാസറഗോഡ് ജില്ലയിലെ വനം ചെക്ക് പോസ്റ്റുകളായ തലപ്പാടി, കൊട്ട്യാടി, പാണത്തൂർ എന്നിവിടങ്ങളിൽ കണ്ണൂർ ഫ്ളയിങ് സ്‌ക്വാഡ് ഡിവിഷൻ മിന്നൽ പരിശോധന നടത്തി. എല്ലായിടങ്ങളിലും ഒരേ സമയത്തായിരുന്നു പരിശോധന.തിങ്കൾ രാത്രി തുടങ്ങിയ പരിശോധന പുലർച്ചെ വരെ നീണ്ടു.പരിശോധനയിൽ ക്രമക്കേടുകൾ ഒന്നും തന്നെ കണ്ടെത്തിയില്ല.ഫ്ളയിങ് സ്‌ക്വാഡ് ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ അജിത് കെ രാമൻ എന്നവരുടെ നേതൃത്വത്തിൽ കാസറഗോഡ് ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ രതീശൻ വി, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർമാരായ കെ ചന്ദ്രൻ, ഒ സുരേന്ദ്രൻ, ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ എം ഹരി, പി ശ്രീധരൻ എന്നിവർ വിവിധ സംഘങ്ങളായാണ് പരിശോധന നടത്തിയത്..

No comments