കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാത നിർമ്മാണ മന്ദഗതി ; നാട്ടുകാരുടെ നേതൃത്വത്തിൽ പൂടുംങ്കല്ല് മുതൽ രാജപുരം വരെ പ്രതിഷേധമാർച്ചും റോഡ് ഉപരോധവും നടത്തി
രാജപുരം: കാഞ്ഞങ്ങാട് - പാണത്തൂര്‍ സംസ്ഥാന പാത വികസനത്തിൻ്റെ ഭാഗമായുള്ള റോഡ് നവീകരണ പ്രവര്‍ത്തനത്തില്‍ കരാറുകാരന്റെ അനാസ്ഥ തുടര്‍ന്നതോടെ പൊടി ശല്യം കൊണ്ട് മടുത്ത ജനങ്ങള്‍ പ്രത്യക്ഷ സമരവുമായി ഇറങ്ങി. വ്യാപാരികള്‍, ആധാരം എഴുത്തുകാര്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍ ,സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പൂടങ്കലില്‍ നിന്നും രാജപുരത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി, തുടര്‍ന്ന് റോഡ് ഉപരോധം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ട ടാറിങ് ഏപ്രില്‍ 10നകം പൂര്‍ത്തിയാക്കണമെന്ന് കരാറുകാരനോടും കെ ആര്‍ എഫ് ബി ഉദ്യോഗസ്ഥരോടും എംഎല്‍എ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പ്രവൃത്തി ഒരു പടി പോലും മുന്നോട്ടു പോയില്ലെന്ന് മാത്രമല്ല റോഡിലെ പൊടി നിയന്ത്രിക്കാന്‍ ആവശ്യത്തിന് വെള്ളം ഒഴിക്കുമെന്ന ഉറപ്പും പാലിക്കാത്ത അവസ്ഥയാണ്. മഴ തുടങ്ങിയാല്‍ നവീകരണത്തിനായി കിളച്ചിട്ട റോഡില്‍ കൂടിയുള്ള ഗതാഗതം തന്നെ അവതാളത്തില്‍ ആകും. നിലവില്‍ കള്ളാര്‍ -കൊട്ടോടി- ചുള്ളിക്കര വഴിയാണ് പലരും യാത്ര ചെയ്യുന്നത്.
No comments