Breaking News

വെള്ളരിക്കുണ്ട് താലൂക്കിന് കീഴിലെ മതപരിവർത്തന ലോബികളുടെ പ്രവർത്തനം അവസാനിപ്പിക്കണം ; ഹിന്ദു ഐക്യവേദി താലൂക്ക് സമിതി


വെള്ളരിക്കുണ്ട് : മലയോര താലൂക്ക് ആയ വെള്ളരിക്കുണ്ടിന് കീഴിൽ ഉൾപ്പെടുന്ന വിവിധ പഞ്ചായത്തുകളിൽ ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്ന മതപരിവർത്തന ലോബികളുടെ പ്രവർത്തനം വ്യാപകമാകുന്നു. കഴിഞ്ഞ ആഴ്ചകളിൽ കിനാനൂർ കരിന്തളം, കോടോം വേളൂർ, ബളാൽ തുടങ്ങിയ പഞ്ചായത്തുകളിൽ വാഹന പ്രചരണ യാത്ര എന്ന പേരിൽ നിരവധി ചെറു പുസ്തകങ്ങൾ ഹൈന്ദവരിലേക്ക്  വിതരണം ചെയ്യുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. പ്രത്യേകിച്ച് ഹൈന്ദവ കോളനികൾ കേന്ദ്രീകരിച്ചും  ഇവരുടെ പ്രവർത്തനം വ്യാപകമാണ്.   ഇതിനെതിരെ ഹിന്ദു ഐക്യവേദി വെള്ളരിക്കുണ്ട് താലൂക്ക് സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും ശ്രേഷ്ഠമായ ഹൈന്ദവ സംസ്കാരം നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി പ്രസ്താവനയിലൂടെ അറിയിച്ചു. സെക്രട്ടറി ദിനേശൻ, പ്രസിഡൻറ് കുഞ്ഞിക്കണ്ണൻ, വർക്കിംഗ് പ്രസിഡൻറ് മധു പരപ്പ, ജയചന്ദ്രൻ, നിഷ തുടങ്ങിയവർ സംബന്ധിച്ചു. ഇനിയും ഹിന്ദു സമൂഹത്തിനെതിരെ മതംമാറ്റ പ്രചാരണവുമായി വന്നാൽ ഇതിനെ ശക്തമായി നേരിടുമെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു.

No comments