Breaking News

വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം "അരങ്ങ് 2023" സംഘാടക സമിതി യോഗം ബേളൂർ ഗവ.യു.പി സ്കൂളിൽ വച്ച് നടന്നു


വെള്ളരിക്കുണ്ട് : കുടുംബശ്രീ വെള്ളരിക്കുണ്ട് താലൂക്ക് തല കലോത്സവം അരങ്ങ്  2023 ന്റെ സംഘാടക സമിതി യോഗം ബേളൂർ ഗവ.യു.പി സ്കൂളിൽ വച്ച് നടന്നു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. കോടോം ബേളൂർ C D S ചെയർപേഴ്സൻ ബിന്ദു സി സ്വാഗതം പറഞ്ഞു.കളളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ, ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോലി, കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പി ദാമോദരൻ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ,    മെമ്പർമാരായ ഗോപി, കുഞ്ഞികൃഷ്ണൻ , എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വെസ്റ്റ് എളേരി CDS ചെയർ പേഴ്സൻ സൗദാമിനി, കള്ളാർ CDS ചെയർ പേഴ്സൻ കമലാക്ഷി, ഈസ്റ്റ് എളേരി CDS ചെയർ പേഴ്സൺ സരോജിനി, കുടുംബശ്രീ മിഷൻ DPM രത്നേഷ്, ബ്ലോക്ക് കോഡിനേറ്റർ മാരായ ഷൈജ , ശ്രീവിദ്യ, DTC ടീം അംഗങ്ങളായ രതീഷ്, പ്രസീന എന്നിവർ പങ്കെടുത്തു.




No comments