Breaking News

വിശ്വാസ് നൈറ്റി മഹാമേളക്ക് വെള്ളരിക്കുണ്ടിൽ തുടക്കമായി മേളയിൽ മിതമായ നിരക്കിൽ നൈറ്റികൾ ലഭിക്കും


വെള്ളരിക്കുണ്ട്: പ്രവാസി സ്വാശ്രയ സംഘം വെള്ളരിക്കുണ്ട് യൂണിറ്റിൻ്റെ സ്വയംതൊഴിൽ സംരംഭമായ വിശ്വാസ് എന്ന ബ്രാൻഡിൽ പുറത്തിറക്കുന്ന നൈറ്റികളുടെ വിൽപ്പന മേള വെള്ളരിക്കുണ്ടിൽ തുടങ്ങി. സി.ജെ ബിൽഡ് വെയറിന് എതിർവശത്തുള്ള പ്രവാസി സ്വാശ്രയ സംഘം ഓഫീസിലാണ് മേള നടക്കുന്നത്. 190 രൂപ മുതലുള്ള നൈറ്റികളും, നൈറ്റി മെറ്റീരിയലുകളും മേളയിൽ ലഭ്യമാണ്. കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് ഒ.നാരായണൻ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് പ്രവാസി സ്വാശ്രയ സംഘം പ്രസിഡണ്ട് ചന്ദ്രു അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ സിൽവി ജോസഫിന് കൈമാറിക്കൊണ്ട് ആദ്യ വിൽപ്പന നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം വിനു കെ.ആർ, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ  ആശംസകൾ നേർന്ന് സംസാരിച്ചു. സണ്ണി പുന്നൂസ് നന്ദി പറഞ്ഞു.

No comments