വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിലീഫ് വിതരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു
കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ജാതിയിൽ ഹസൈനാർ ഉദ്ഘാടനം ചെയ്തു. കെ അഹമ്മദ് കുഞ്ഞി അധ്യക്ഷനായി.പി ഉമർ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നൗഷാദ് ഇളമ്പാടി , പി സി ഇസ്മായിൽ പി അബ്ദുൽ റഹ്മാൻ, ടി എച്ച് ഖാദർ,എൻ പി അബ്ദുൽ റഹ്മാൻ, എ ദുൽകിഫിലി സിദ്ധീഖ് പെരുമ്പട്ട , ത്വൽഹത്ത് പെരുമ്പട്ട, പി ഉസ്മാൻ എ പി കെ ശിഹാബ് ,ഷംസുദ്ധീൻ പെരുമ്പട്ട സംബന്ധിച്ചു.
No comments