Breaking News

വന്ദേ ഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടണം ; കേരള റിപ്പോർട്ടേഴ്‌സ ആന്റ് മീഡിയ പേഴ്‌സൺസ് യൂനിയൻ


കാഞ്ഞങ്ങാട് : കേരളത്തിന്റെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി നരേന്ദ്രമോദി സർക്കാർ വിഷുക്കൈനീട്ടമായി കേരളത്തിന് നൽകിയ വന്ദേ ഭാരത് എക്‌സ്പ്രസ് മംഗ്‌ളൂരു സെൻട്രൽ സ്റ്റേഷൻ വരെ നീട്ടണമെന്ന്്് കേരള റിപ്പോർട്ടേഴ്‌സ ആന്റ് മീഡിയ പേഴ്‌സൺസ് യൂനിയൻ കാസർകോട് ജില്ലാ കമിറ്റി ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് റെയിൽവേ മന്ത്രി, റെയിൽവേ ക്യാബിനറ്റ് സെക്രട്ടറി, പാലക്കാട് റെയിൽവേഡിവിഷണൽ മാനേജർ എന്നിവർക്ക് നിവേദനം സമർപ്പിക്കാനും തീരുമാനിച്ചു. കണ്ണൂരിനിപ്പുറം കേരളമില്ല എന്ന പോലെയാണ് ചിലരുടെ പ്രവൃത്തികൾ .എല്ലാ വികസന പ്രക്രിയകളും കണ്ണൂരുവരെ മാത്രമേ എത്താറുള്ളു. കാസർകോട്് ജില്ലയെ പൂർണ്ണമായി ഒഴിവാക്കി കൊണ്ടാണ് വികസന നയങ്ങളെല്ലാം രൂപപ്പെട്ടുവരുന്നത്. ഇതു മാറണം. കാസർകോട് ജില്ലയിലും കുറെയധികം മനുഷ്യർ ജിവിക്കുന്നുണ്ടെന്നും റെയിൽവേക്ക് ഏറ്റവും അധികം വരുമാനം നേടി കൊടുക്കുന്ന മൂന്ന് സ്‌റ്റേഷനുകൾ ഇ ജില്ലയിലാണെന്നും കെ.ആർ.എം.യു കാസർകോട് ജില്ലാ കമിറ്റി.നിവേദനത്തിൽ ആവശ്യപ്പെട്ടു. സ്റ്റേറ്റ് കമിറ്റി ഓർഗനൈസിംങ്ങ് സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ടി.കെ.നാരായണൻ , സംസ്ഥാന വൈസ് പ്രസിഡന്റ് ഉറുമീസ് തൃക്കരിപ്പൂർ, ജില്ലാ സെക്രട്ടറി ഏ.വി.സുരേഷ് കുമാർ, ട്രഷറർ ബാബു കോട്ടപ്പാറ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശ്യാം ബാബു വെള്ളിക്കോത്ത്, സർഗം വിജയൻ, ടി.കെ ബാലകൃഷ്ണൻ, ഫസലുർ റഹ്മാൻ, അനിൽ പുല്ലൂർ, മുകുന്ദൻ ആലപ്പടമ്പൻ, അസിഫ് തൃക്കരിപ്പൂർ, ഫായിസ് ബീരിച്ചേരി, ജയരാജൻ കുണ്ടംകുഴി. സുരേഷ് പയ്യങ്ങാനം, സുധീഷ് പുങ്ങംചാൽ ,കെ.രാഘവൻ, ഡാജി ദീപിക, കൃഷ്ണദാസ് യേരോൽ, അബ്ദുൾജാഫർ, കെ.ജയരാജ്, സ്‌കാനിയ ബദരിയ, ഭരതൻ എം.വി, രാഘവൻ.സി. എന്നിവർ യോഗത്തിൽ പങ്കെടുത്തു.

No comments