Breaking News

ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുടുങ്ങി കമ്പലൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു


ചിറ്റാരിക്കൽ : കളിക്കുന്നതിനിടയിൽ ഊഞ്ഞാലിന്റെ കയറിൽ കുടുങ്ങി രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപെട്ടു. കമ്പലൂരിലെ താമരശേരി സുധീഷിന്റെ മകൻ സാരഗ് (9) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയിൽ കഴുത്തിൽ കയർ കുടുങ്ങുകയായിരുന്നു. ഉടൻ പാടിയൊട്ടുചാലിലെ സ്വകാര്യശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമ്പലൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്

No comments