Breaking News

LCC എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സഹവാസ ക്യാമ്പ് നടത്തി


വെള്ളരിക്കുണ്ട് : LCC എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ട്യൂഷൻ വിദ്യാർത്ഥികൾക്കായി സഹവാസ ക്യാമ്പ് നടത്തി. ചിറ്റാരിക്കാൽ സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത് രവീന്ദ്രൻ അവർകൾ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് പ്രസംഗിച്ചു. രക്ഷിതാക്കളുടെ പ്രതിനിധിയായ പത്രോസ് കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കിൽ ഡെവലപ്പ്മെന്റ് ട്രെയിനർമാരായ ജിജി വർഗീസ്സ് ശരത് ടി. ആർ. എന്നിവരും കൗൺസിലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന നിസ്സി എന്നിവർ സംബന്ധിച്ചു


No comments