Breaking News

മദ്യപിച്ച്‌ ബഹളം വെക്കുന്നത്‌ ചോദ്യം ചെയ്ത അമ്മായിയമ്മയെ മരുമകൻ അടിച്ച്‌ പരിക്കേൽപ്പിച്ചു


കാഞ്ഞങ്ങാട്‌. മദ്യപിച്ച്‌ ബഹളം വെക്കുന്നത്‌ ചോദ്യം ചെയ്ത അമ്മായിയമ്മയെ മരുമകന്‍ അടിച്ച്‌ പരിക്കേൽപ്പിച്ചു . രാവണേശ്വരം കുന്നുപാറ കോളനിയിലെ പരേതനായ നാരായണന്റെ ഭാര്യ നാരായണിയെയാണ്‌ (45) മരുമകന്‍ നാരായണന്‍ മര്‍ദ്ദിച്ചത്‌. കഴിഞ്ഞദിവസം നാരായണിയുടെ വീടിന്റെ തൊട്ടടുത്ത്‌ താമസിക്കുന്ന നാരായണന്‍ മദ്യപിച്ച്‌ ബഹളം വെക്കുന്നത്‌ ചോദ്യം ചെയ്തപ്പോഴാണ്‌ നാരായണിയെ നാരായണന്‍ വിറകുകൊള്ളികൊണ്ട്‌ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചത്‌. പരിക്കേറ്റ നാരായണിയെ ജില്ലാ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. നാരായണിയുടെ താടിയെല്ലിന്‌ പൊട്ടലേറ്റിട്ടുണ്ട്‌.

No comments