നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
കാങ്കോൽ: കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കാങ്കോലിന് സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പയ്യന്നൂർ തായിനേരി ബൈപ്പാസ് റോഡിന് സമീപത്തെ ഉളികണ്ടത്തിൽ ശിവദാസ് (52) ആണ് മരിച്ചത്. നിർത്തിയിട്ടിരുന്ന ശിവദാസിൻ്റെ ഓട്ടോറിക്ഷയിൽ കാർ വന്ന് ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
No comments