Breaking News

മദ്യപിക്കാൻ അമ്മ പണം നൽകിയില്ല വീടിന് തീവെച്ച് മകൻ ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : മദ്യപിക്കാൻ അമ്മ പണം നൽകാത്തതിലുള്ള വിരോധത്താൽ വീടിന് തീവെച്ചതായി പരാതി. മാലോം കാര്യോട്ട്ചാലിലെ കാരിച്ചിയാണ് പരാതിക്കാരി. മദ്യപിക്കാൻ പണം ചോദിച്ചു കൊടുക്കാത്തതിലുള്ള  വിരോധത്താൽ കാരിച്ചിയുടെ മകനായ ഉദയകുമാർ വീടിനു തീവെച്ചു എന്നതാണ് പരാതി. തീവെച്ചത് മൂലം വീടിന്റെ ഓലകൊണ്ടുണ്ടാക്കിയ ചാർത്തും അവിടെ വെച്ചിരുന്ന കട്ടിലും പാത്രങ്ങളും വാർപ്പ് വീടിന്റെ വാതിലും ചുമരും കത്തി നശിച്ചു എന്ന കാരിച്ചിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments