ബദിയടുക്കയിൽ അടക്കാ കർഷകരുടെ സംഗമം കർഷക വിഷയങ്ങൾ നിയമ സഭയിൽ അവതരിപ്പിക്കും: വി ഡി സതീശൻ
ബദിയഡുക്ക : പതിനാറായിരം ഹെക്ടര്‍ വ്യാപിച്ച് കിടക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകരുടെ ജീവിനമായ അടയ്ക്കാ കര്‍ഷകരെ സംരക്ഷിക്കുന്നതിന് കാസര്‍കോട് കേന്ദ്രീകരിച്ച് കാര്‍ഷിക വികസന ബോര്‍ഡ് രൂപികരിക്കണമെന്നും,
അഞ്ഞൂറ് രൂപ തറവില നിശ്ചയിക്കണമെന്നും, ഈ വിഷയം മാത്രമായി നിയമസഭയില്‍ ഉന്നയിക്കുമെന്നും, വരുമാന വര്‍ദ്ധനവിനും, കൃഷി നശിക്കാതിരിക്കാനും, മൂല്യവര്‍ദ്ധിത ഉദ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും
വിഷയം പഠനവിധേയമാക്കുമെന്നും പ്രതിപക്ഷ നേതാവ് വി .ഡി .സതീശന്‍ ബദിയടുക്കയില്‍ പ്രസ്താവിച്ചു. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കവുങ്ങ്കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
യു ഡി എഫ് ജില്ലാചെയര്‍മാന്‍ സി.ടി.അഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ എം.എം .ഹസ്സന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ലാ കണ്‍വീനര്‍ എ .ഗോവിന്ദന്‍ നായര്‍ , സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി
കളത്തില്‍ അബ്ദുള്ള മുന്‍ ചീഫ് വിപ്പ് കേരള കോണ്‍ഗ്രസ്സ് നേതാവ് തോമസ് ഉണ്ണിയാടന്‍, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എന്‍ എ.നെല്ലിക്കുന്ന് എം എല്‍ എ, എ.കെ.എം അഷറഫ് എംഎല്‍എ ,കെ.പി.കുഞ്ഞിക്കണ്ണന്‍ മുന്‍ എംഎല്‍എ ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ .അബ്ദുള്‍ റഹിമാന്‍ ,കേരളാ കോണ്‍ഗ്രസ്സ് ജെറ്റോ ജോസഫ് ആര്‍ എസ് പി കേന്ദ്ര കമ്മിറ്റിയംഗം ഹരീഷ് ബി നമ്പ്യാര്‍ ,സി എം പി സെക്രട്ടറിയേറ്റ് മെമ്പര്‍ വി.കെ.രവീന്ദ്രന്‍ ,മാഹിന്‍ കേളോട്ട് ,ഹക്കീം കുന്നില്‍ ,മുനീര്‍ ഹാജി ,ആന്റ്ക്‌സ് അലക്‌സ് ,പി.പി .അടിയോടി ,ജോര്‍ജ്ജ് ബന്തടുക്ക,മധു മാണിയാട്ട്, കല്ലഗ ചന്ദ്രശേഖരറാവു എന്നിവര്‍ സംസാരിച്ചു
No comments