Breaking News

ലൈഫ് മിഷൻ ; ജില്ലയിൽ നിർമിച്ച വീടുകളുടെ പ്രഖ്യാപനം ഉദ്ഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ നിർവ്വഹിച്ചു താക്കോൽദാനം എം.രാജഗോപാലൻ എം.എൽ.എ നിർവ്വഹിച്ചു


കാഞ്ഞങ്ങാട്‌ : ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വീട് എന്ന സംരക്ഷണം നൽകുന്ന പദ്ധതിയാണ് ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയെന്ന് ഇ ചന്ദ്രശേഖരൻ എം എൽഎ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം 100 ദിന കർമ പരിപാടി കാലയളവിൽ ലൈഫ് മിഷൻ മുഖേന നിർമിച്ച വീടുകളുടെ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രയാസമനുഭവിച്ചു വരുന്ന ജനതയ്ക്ക് ഏറെ സഹായകരമാണ് പദ്ധതി. സമൂഹത്തിൽ സഹായം ഏറ്റവും ആവശ്യമായ ജനതയ്ക്ക് സമയബന്ധിതമായി സഹായം എത്തിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിലെ ‘എന്റെ കേരളം’ മേളയുടെ വേദിയിൽ 1147 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടന്നു. വീടുകളുടെ താക്കോൽദാനം എം രാജഗോപാലൻ എംഎൽഎ നിർവഹിച്ചു.
നഗരസഭാ പരിധിയിലെ പിഎംഎവൈ വഴി നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാനം ചെയർമാൻ കെ വി സുജാത നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി.
സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, എൽഎസ്ജിഡി ജോ. ഡയറക്ടർ ജെയ്സൺ മാത്യു, നവകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ സ്വാഗതവും പി ജയൻ നന്ദിയും പറഞ്ഞു. ജെ അനീഷ് ആലയ്ക്കാപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു.


No comments