കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് സ്ഥാപക നേതാവായ ആർ ബാലകൃഷ്ണപിള്ളയുടെ അനുസ്മരണ പരിപാടി നടന്നു
കേരള കോൺഗ്രസ് സ്ഥാപക നേതാവായ ആർ ബാലകൃഷ്ണപിള്ളയുടെ രണ്ടാംസ്മൃതിദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റിയുടെ അനുസ്മരണ പരിപാടി എൽ.ഡി.ഫ് ജില്ല കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കേരള രാഷ്ട്രീയത്തിൽ ആർ ബാലകൃഷണപിള്ള ഉയർത്തി പിടിച്ച രാഷ്ട്രീയ നിലപാടുകൾക്ക് ഏറ്റവും പ്രസക്തി വർദ്ധിച്ച കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് എൽ ഡി എഫ് കൺവീനർ സതിഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു നിയമസഭാ കാല ഘട്ടത്തിലെ മറക്കാനാവാത്ത വ്യക്തിത്വമാണ് ആർ ബാലകൃഷണപിളളയെന്നും അദ്ദേഹം അനുസ്മരിച്ചു ജില്ല പ്രസിഡൻ്റ് പി.ടി.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, രാജീവൻ പുതുക്കുളം, സന്തോഷ് മാവുങ്കാൽ, ഷാജി പൂങ്കാവനം, അഗസ്റ്റിൻ നടയ്ക്കൽ, പ്രസാദ് മുങ്ങത്ത്, സിദ്ദിഖ് കൊടിയമ്മ, രവികമാർ ടി.വി, ജിഷ് തുടങ്ങിയവർ സംസാരിച്ചു.
No comments