Breaking News

ഭീമനടി - ചിറ്റാരിക്കാൽ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണം ; വൈ.എം.സി.എ ഭീമനടി വാർഷിക പൊതുയോഗം സമാപിച്ചു


ഭീമനടി : ചിറ്റാരിക്കാൽ ഭീമനടി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണം. വൈ.എം.സി.എ ഭീമനടി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.നാലു വർഷമായി നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ് സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികളെ പെരുവഴിയിലാക്കരുതെന്നും ,അപകട സാഹര്യമുള്ള ഭാഗങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് ഡാജി ഓടയ്ക്കൽ അധ്യക്ഷം വഹിച്ചു.സഖറിയാസ് തേക്കുംകാട്ടിൽ ,മാനുവൽ കൈപ്പടക്കുന്നേൽ ,തോമസ് കാനാട്ട് ,ചെറിയാൻ ഊത്തപ്പാറയ്ക്കൽ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി ചെറിയാൻ ഊത്തപ്പാറയ്ക്കൽ പ്രസിഡൻ്റ്, തോമസ് കാനാട്ട് - വൈസ് പ്രസിഡൻറ്, സഖറിയാസ് തേക്കുംകാട്ടിൽ - സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.

No comments