ഈസ്റ്റ് എളേരി പഞ്ചായത്തിൽ പുതുതായി നിർമ്മിച്ച അത്തിയടുക്കം- 48 ഏക്കർ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു
ചിറ്റാരിക്കാൽ : ഈസ്റ്റ് എളേരി പഞ്ചായത്തിൽ പുതുതായി നിര്‍മ്മിച്ച അത്തിയടുക്കം- 48 ഏക്കർ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. എം രാജഗോപാലൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 15ലക്ഷം രൂപചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്. എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ കെ മോഹനൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, എൻ വി ശിവദാസൻ എന്നിവർ സംസാരിച്ചു. സീമ മോഹനൻ സ്വാഗതം പറഞ്ഞു
No comments