Breaking News

നീലേശ്വരം ചിന്മയ മിഷന്റെയും ബാലഗോകുലം കരിന്തളം മണ്ഡലത്തിന്റെയും നേതൃത്വത്തിൽ, വിദ്യാർത്ഥികൾക്കുള്ള ഏകദിന വിനോദ വിജ്ഞാന ശിബിരം കരിന്തളത്ത് സംഘടിപ്പിച്ചു



കരിന്തളം : നീലേശ്വരം ചിന്മയ മിഷന്റെയും ബാലഗോകുലം കരിന്തളം മണ്ഡലത്തിന്റെയും നേതൃത്വത്തിൽ, കരിന്തളം പഞ്ചായത്തിലെ തോളെനി അമ്മാർ അമ്മ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി ബാലഗോകുലം ജില്ലാ അധ്യക്ഷൻ Dr. ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു., ശ്രീ വിശ്വാനന്ദ സ്വാമികൾ ,ശ്രീനി പി. ആർ നീലേശ്വരം എന്നിവർ പരിപാടിയുടെ മാർഗ്ഗനിർദ്ദേശകരായിരുന്നു. കരിന്തളം പഞ്ചായത്തിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ ആണ് പരിപാടിയിലേക്ക് ആകൃഷ്ടരായി എത്തിച്ചേർന്നത്. വരും തലമുറ എങ്ങനെ പുരോഗതിയിലേക്ക് കുതിക്കണം എന്നതിനെ കുറിച്ച് വളരെ കൃത്യമായ മാർഗ്ഗനിർദ്ദേശമായിരുന്നു പരിപാടിയിൽ നിന്നും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഭിച്ചത്. പഞ്ചായത്തിൻറെ വിവിധ പ്രദേശങ്ങളിൽ ഇനിയും ഇത്തരം പരിപാടികൾ വളരെ അത്യാവശ്യമാണെന്ന് ചടങ്ങിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു

No comments