Breaking News

വിവാഹത്തിൽ നിന്നും പിൻമാറിയ യുവതിയെ യുവാവ്‌ ബലാത്സംഗം ചെയ്‌തു




തൃക്കരിപ്പൂര്‍: വിവാഹത്തില്‍ നിന്നും പിന്‍മാറിയ യുവതിയെ യുവാവ്‌ ബലാത്സംഗം ചെയ്‌തു.ചന്തേര പോലീസ്‌ സ്റ്റേഷന്‍ പരിധിയിലെ 23 കാരിയാണ്‌ ബലാത്സംഗത്തിന്‌ ഇരയായത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ തൃക്കരിപ്പൂര്‍ മീലിയാട്ടെ ശ്രീജു എന്ന ശ്രീനിയെ (25) ചന്തേര പോലീസ്‌ ഇന്‍സ്‌പെക്ടര്‍ പി.നാരായണന്‍ അറസ്റ്റുചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ്‌ പെണ്‍കുട്ടി ബലാത്സംഗത്തിന്‌ ഇരയായത്‌. വീട്ടില്‍ ആരുമില്ലാത്ത സമയത്ത്‌ എത്തിയ യുവാവ്‌ യുവതിയെ ബലം പ്രയോഗിച്ച്‌ മുറിക്കകത്ത്‌ പൂട്ടിയിട്ട്‌ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന്‌ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ ചന്തേര പോലീസ്‌ കേസെടുത്ത്‌ പ്രതിയെ അറസ്റ്റുചെയ്തത്‌. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക്‌ വിധേയമാക്കിയശേഷം ഇയാളെ ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ ഹോസ്ദുര്‍ഗ്‌ ഒന്നാംക്ലാസ്‌ മജിസ്‌്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും. പ്രതിയായ യുവാവുമായി ഒരുവര്‍ഷം മുമ്പ്‌ യുവതിയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷം ഇയാളുടെ സ്വഭാവം മോശമാണെന്ന്‌ മനസ്സിലാക്കി യുവതി വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഈ വൈരാഗ്യത്തെതുടര്‍ന്നാണ്‌ വീട്ടില്‍ ആരുമില്ലാത്ത സമയത്ത്‌ എത്തി ഇയാള്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്‌.

No comments