Breaking News

'വികസനത്തിൽ രാഷ്ട്രീയമില്ല' ;. മന്ത്രി അഹമ്മദ് ദേവർ കോവിൽ വെള്ളരിക്കുണ്ട് താലൂക്ക് അദാലത്തിന് തുടക്കം


വെള്ളരിക്കുണ്ട്: എല്ലാ വിഭാഗം ജനങ്ങൾക്കും രാഷ്ട്രീയ കക്ഷിഭേദമന്യേ വികസനം ഉറപ്പു വരുത്തണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുള്ളതെന്നും അത് യാഥാർത്ഥ്യമാക്കുകയാണ് അദാലത്തിലൂടെ കൈവരിക്കുന്നതെന്നും തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കരുതലും കൈത്താങ്ങും അദാലത്ത് വെള്ളരിക്കുണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലൻ എം എൽ എ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ കെ. ഇമ്പ ശേഖർ സബ് കളക്ടർ സൂഫിയാൻ അഹമദ് എ ഡി എം കെ നവിൻ ബാബു വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ജില്ലാ തല ഉദ്യോഗസ്ഥർ പങ്കെടുത്തുമുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ മന്ത്രി വിതരണം ചെയ്തു.






No comments