Breaking News

വെള്ളരിക്കുണ്ടിലെ സ്വകാര്യ ട്യൂഷൻ സെൻ്റർ നടത്തിയ പഠന ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ നിരവധി കുട്ടികൾ ആശുപത്രിയിൽ


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിലെ സ്വകാര്യ ട്യൂഷൻ സെൻ്റർ കൊന്നക്കാടെ റിസോട്ടിൽ 2 ദിവസങ്ങളിലായി നടത്തിയ പഠന ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സഹവാസ ക്യാമ്പ് നടന്ന കൊന്നക്കാടെ റിസോട്ടിൽ വച്ച് കുട്ടികൾ രാത്രി നെയ്ച്ചോറും ചിക്കൻ കറിയും പിറ്റേന്ന് രാവിലെ അപ്പവും കറിയും കഴിച്ചതായി കുട്ടികൾ പറഞ്ഞു. രണ്ട് ബാച്ചുകളിലുള്ള വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറ്റി എൺപതോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. എസ്.എസ്.എസ്.എൽ.സി കുട്ടികളുടെ ക്യാമ്പ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെയും ഇന്നുമായി വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് എച്ച്.എസ്.എസിലെ ഇരുപത്തിമൂന്നോളം കുട്ടികൾ  ആശുപത്രിയിൽ ചികിത്സ തേടി.

ഭക്ഷ്യവിഷബാധയേറ്റ 26 കുട്ടികൾ പ്രാദേശികമായി വിവിധ ഹോസ്പിറ്റലിൽ കുട്ടികൾ നിരീക്ഷണത്തിലുണ്ട്. പ്രധാനമായും ഛർദിയാണ് രോഗലക്ഷണം. ആവശ്യമായ ആളുകൾക്ക് വൈദ്യസഹായം വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഏർപ്പെടുത്തിയതായി മെഡിക്കൽ ഓഫീസർ ഡോ.ഷിനിൽ വി അറിയിച്ചു

ഭക്ഷ്യവിഷബാധയേറ്റ് വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിച്ച കുട്ടികളെ ജില്ല സർവയലൻസ് ഓഫീസർ ഡോ ഗീത ഗുരുദാസ് സന്ദർശിക്കുന്നു.

No comments