Breaking News

ചെറുപുഴയിൽ ബസിൽ നഗ്നതാപ്രദർശനം നടത്തിയയാൾ പിടിയിൽ


ചെറുപുഴയിൽ ബസിൽ നഗ്നതാപ്രദർശനം നടത്തിയയാൾ പിടിയിൽ.ചിറ്റാരിക്കൽ നല്ലോം പുഴ സ്വദേശി നിരപ്പിൽ ബിനുവാണ് പൊലീസിന്റെ പിടിയിലായത്. ബസ് യാത്രക്കാരി തനിക്ക് നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. യുവതി ഇരുന്ന സീറ്റിന് എതിർവശത്തിരുന്ന യാത്രക്കാരനാണ് നഗ്നതാ പ്രദർശനം നടത്തിയത്. ആളുകൾ ബസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങിപ്പോയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

No comments