ബിരിക്കുളം കൂടോലിൽ ആടുകളെ കടിച്ചുകൊന്ന് തെരുവ് നായ്ക്കൾ ; നായശല്യം രൂക്ഷമാവുബോളും നടപടിയെടുക്കാതെ അധികൃതർ
വെള്ളരിക്കുണ്ട് : കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കൂടോൽ പ്രദേശത്ത് തെരുവ് നായ്ക്കൾ ആടുകളെ കടിച്ചുകൊന്നു. ബിരികുളം കൂടോൽ സ്വദേശി പി വിജയന്റെ 2 ആടുകളെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചു കടിച്ചു കൊന്നത്. ഒരു ആടിന് ഗുരുതരപരിക്കേറ്റു. കർഷകനായ വിജയന്റെ ഏക വരുമാന മാർഗ്ഗമാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടത്. നേരത്തെ തന്നെ ഈ പ്രദേശത്തെ വീടുകളിൽ വളർത്തുമൃഗങ്ങളെ നായ്ക്കൾ ആക്രമിച്ചിരുന്നു. നിരവധി തവണ പഞ്ചായത്തിലടക്കം പരാതി പറഞ്ഞിട്ടും അധികൃതർ ഒരു നടപടിയും എടുക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഈ പ്രദേശത്തെ തെരുവ് നായ്ക്കളുടെ ശല്യം കാരണം പകൽ പോലും ഒറ്റക്ക് പോകാൻ പേടിയാണെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ നായ്ക്കളുടെ ഭീതിയിൽ എങ്ങനെ കുട്ടികളെ മനസമാധാനത്തോട് കൂടി സ്കൂളിൽ പറഞ്ഞയക്കും എന്നും നാട്ടുക്കാർ ചോദിക്കുന്നു.തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ജീവനോപാധി നഷ്ടപെട്ട കർഷകന് അർഹമായ നഷ്ടപരിഹാരം നൽകി നായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടി അധികൃതർ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
No comments