Breaking News

ബളാൽ കൃഷിഭവനും ബളാൽ പഞ്ചായത്ത് സി.ഡി.എസും, കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബും ചേർന്ന് സംഘടിപ്പിക്കുന്ന ചക്ക മാമ്പഴ മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി


വെള്ളരിക്കുണ്ട് : ഈമാസം 25 മുതൽ 27 വരെ വെള്ളരിക്കുണ്ടിൽ  ബളാൽ കൃഷിഭവനും ബളാൽ പഞ്ചായത്ത് സി.ഡി.എസും, കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബും ചേർന്ന് സംഘടിപ്പിക്കുന്ന ചക്കമാമ്പഴ മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു..

വിവിധമാമ്പഴ ഇനങ്ങളായ ബംഗനപ്പള്ളി.കാലാപ്പാടി ചക്കക്കട്ടി.ഹിമാപ്പസന്ത് സിന്ദൂരം.പ്രിയൂർ . മുണ്ടപ്പ , ഗുദാദത്ത്,  മല്ലിക  മൽഗോവ ,അൽഫോൻസോ ,  നീലം തുടങ്ങിയ 20 ഇനം മാമ്പഴങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ്  നടക്കുക.വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിലെ പ്രത്യേകം ഒരുക്കിയ സ്ഥലത്താണ് ചക്ക മാമ്പഴ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്..

കുടുംബ ശ്രീയുടെ ചക്കയും മാങ്ങയും കൊണ്ട് ഉണ്ടാക്കിയ വിവിധ ഇനം ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാകും. ബളാൽ പഞ്ചായത്തിലെ പതിനാറു വാർഡുകളിൽ നിന്നുമുള്ള കുടുംബ ശ്രീ പ്രവർത്തകർ. സി. ഡി. എസ്. അംഗങ്ങൾക്ക് പുറമെ വെസ്റ്റ് എളേരി കിനാനൂർ കരിന്തളം പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളുടെ വിവിധ ഉൽപ്പനങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാകും..

25 ന് വൈകുന്നേരം 4 മണിക്ക് ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഫെസ്റ്റ് ഉത്ഘാടനം ചെയ്യും. റിട്ട. സി. ആർ. പി. എഫ്. ഐജി മധു സൂദനൻ അധ്യക്ഷത വഹിക്കും. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടി. കെ. രവി. പ്രദശനനഗിരി ഉത്ഘാടനം ചെയ്യും..

ചക്ക വിഭവങ്ങളുടെ സ്റ്റാൾ ജില്ലാ പഞ്ചായത്ത്‌ അംഗം ഷിനോജ് ചാക്കോയും മാമ്പഴ സ്റ്റാൾ ജോമോൻ ജോസും കലാ സന്ധ്യവെള്ളരിക്കുണ്ട് തഹസിൽ ദാർ പി. വി. മുരളിയും ഉത്ഘാടനം ചെയ്യും.


വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലുള്ള വരും മതപുരോഹിതരും ചടങ്ങിൽ ആശംസകൾ നേരും.

27 വരെയുള്ള ദിവസങ്ങളിൽചക്ക മാമ്പഴ ഫെസ്റ്റിൽ കലാപരിപാടി കളും അരങ്ങേറും.


പത്ര സമ്മേളനത്തിൽ കൺവീനർ ഷോബി ജോസഫ്. ബളാൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. രാധാമണി. വിനു കെ. ആർ. പി. സി. രഘുനാഥൻ നായർ. ജോർജ്ജ് ജോസഫ്. ജിമ്മി എടപ്പാടി. ഡാർലിൻ ജോർജ് കടവൻ..കെ. മനോജ്‌. സണ്ണി പൈക്കട. ജിജി കുന്നപ്പള്ളി. കുഞ്ഞ് മോൻ പൂവന്നികുന്നേൽ. മോഹനൻ വെള്ളരിക്കുണ്ട്  ബേബി വെള്ളം കുന്നേൽ. ദിലീപ് മാത്യു. എന്നിവർ. പങ്കെടുത്തു..

No comments