Breaking News

ബിരിക്കുളത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ബിരിക്കുളം : ബിരിക്കുളത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ഉന്നത വിദ്യാഭ്യാസം നേടുന്നതോടൊപ്പം ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ രംഗത്തും സമൂഹത്തിലെ മൂല്യചുതികൾക്കെതിരെ നിലകൊണ്ട് ഉത്തമ പൗരന്മാരായി വളർന്നു വരുവാൻ ഈ വിജയം ഒരു ചവിട്ട് പാടിയാകട്ടെ എന്ന് സമ്മാനദാനം നിർവഹിച്ചു കൊണ്ട് മുതിർന്ന കോൺഗ്രസ്‌ നേതാവ് വർക്കി പന്തൻമാക്കൽ ആശംസിച്ചു

അനു ജോണിന്റ അധ്യക്ഷതയിൽ നടന്ന  യോഗം റെജി തോക്കനാട്ട് ഉദ്ഘാടനം ചെയ്തു. നൗഷാദ് കാളിയാനം സ്വാഗതം ആശംസിച്ചു നോബിൾ വെള്ളൂക്കുന്നേൽ, അന്നമ്മ തോമസ്,ബാലഗോപാലൻ കാളിയാനം, ഗോപി നെല്ലിയര, ബാലകൃഷ്ണൻ. ടി, സണ്ണി കൊട്ടമടൽ,ജോഷി തോമസ്,സ്നേഹ. വി. സുധാകരൻ , ഹരിദേവ്.എസ്. നായർ എന്നിവർ സംസാരിച്ചു. സിജു ചേലക്കാട്ട് നന്ദി അറിയിച്ചു

No comments