Breaking News

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ നിർമ്മിച്ച നേരംകാണാതടുക്കം വയോജന കേന്ദ്രത്തിന്റെ ഉത്ഘാടനവും വയോജന സംഗമവും നടത്തി


പരപ്പ: പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നേരംകാണാതടുക്കം വയോജന കേന്ദ്രത്തിന്റെ ഉത്ഘാടനവും വയോജന സംഗമവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത   വഹിച്ചു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീജ  വിനോദ ഉപകരണങ്ങൾ വിതരണം ചെയ്തു.ശിശു വികസന ഓഫീസർ ലത  പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെ. ഭൂപേഷ്, പി. ദാമോദരൻ, രജനി കൃഷ്ണൻ, കെ.ശൈലജ, ജയശ്രീ എൻ എസ്, കുഞ്ഞികൃഷ്ണൻ, സി ഡി എസ്, ചെയർപേഴ്സൺ ബിന്ദു കൃഷ്ണൻഎന്നിവർ സംസാരിച്ചു. വയോജനങ്ങളുടെ വിവിധ കലാ പരിപാടി കൾ ഉണ്ടായിരുന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ഇൻ ചാർജ്.  എം. വിജയ കുമാർ സ്വാഗതവും  സുരേഷ് വയമ്പ് നന്ദിയും പറഞ്ഞു

No comments