Breaking News

കൊടിയ വേനൽ; കുടുംബൂർ പുഴയിൽ നീരൊഴുക്ക്‌ നിലച്ചു കള്ളാർ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ബോട്ട് സർവീസ് ആരംഭിക്കാനുള്ള ആലോചന നടക്കുന്നതിനിടയിലാണ് പുഴയിൽ വെള്ളം കുറഞ്ഞത്

രാജപുരം : വേനൽ കടുത്തതോടെ കുടുംബൂർ പുഴയിലെ നീരൊഴുക്കും നിലച്ചു. രണ്ടുതവണ വേനൽ മഴ ലഭിച്ചെങ്കിലും നീരൊഴുക്കുണ്ടാകാത്തതോടെ പ്രദേശത്തെ ആയിരക്കണക്കിന്‌ ഏക്കർ സ്ഥലത്തെ കാർഷിക വിളകൾക്ക് ജലസേചനം നടത്താനാകാതെ കർഷകർ ബുദ്ധിമുട്ടിലായി. പുഴയിലെ ചെക്ക് ഡാമിലെ വെള്ളമാണ് ജനങ്ങൾക്ക് ഏറെ ആശ്രയിക്കുന്നത്‌. പലകയിട്ട്‌ വെള്ളം തടഞ്ഞുനിർത്തിയാലും ഡാമിന് മുകളിലൂടെ വെള്ളം ഒലിച്ചുപോകുന്നത് പതിവായിരുന്നു. എന്നാലിത്തവണ നീരൊഴുക്ക്‌ തീരെനിലച്ചു. കള്ളാർ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ബോട്ട് സർവീസ് ആരംഭിക്കാനുള്ള ആലോചന നടക്കുന്നതിനിടയിലാണ് പുഴയിൽ വെള്ളം കുറഞ്ഞത്. മുമ്പൊരിക്കലും ഇത്തരത്തിൽ പുഴയിൽ വെള്ളം കുറഞ്ഞിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. മഴ ലഭിച്ചിട്ടും വെള്ളമുയരാത്തത് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്‌.


No comments