Breaking News

വെള്ളരിക്കുണ്ടിന് ഉത്സവഛായ പകർന്ന് ചക്ക -മാമ്പഴ മഹോത്സത്തിന് ഘോഷയാത്രയോടെ തുടക്കമായി


വെള്ളരിക്കുണ്ട് : ബളാൽ കൃഷിഭവനും ബളാൽ പഞ്ചായത്ത് സി.ഡി.എസും, കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബും ചേർന്ന് വെള്ളരിക്കുണ്ടിൽ സംഘടിപ്പിക്കുന്ന ചക്ക - മാമ്പഴ മഹോത്സവത്തിന് ഘോഷയാത്രയോടെ തുടക്കമായി.

വിവിധമാമ്പഴ ഇനങ്ങളായ ബംഗനപ്പള്ളി,കാലാപ്പാടി ചക്കക്കട്ടി.ഹിമാപ്പസന്ത്  സിന്ദൂരം, പ്രിയൂർ,മുണ്ടപ്പ ഗുദാദത്ത്, മല്ലിക, മൽഗോവ, അൽഫോൻസ,  നീലം തുടങ്ങിയ 20 ഇനം മാമ്പഴങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ്  നടക്കുന്നത്.

വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിലെ പ്രത്യേകം ഒരുക്കിയ സ്ഥലത്താണ് ചക്ക മാമ്പഴ ഫെസ്റ്റ് നടക്കുന്നത്. കുടുംബശ്രീയുടെ ചക്കയും മാങ്ങയും കൊണ്ട് ഉണ്ടാക്കിയ വിവിധ ഇനം ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും മേളയിലുണ്ട്

ബളാൽ പഞ്ചായത്തിലെ പതിനാറു വാർഡുകളിൽ നിന്നുമുള്ള കുടുംബശ്രീ പ്രവർത്തകർ. സി. ഡി. എസ്. അംഗങ്ങൾക്ക് പുറമെ വെസ്റ്റ് എളേരി കിനാനൂർ കരിന്തളം പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളുടെ വിവിധ ഉൽപ്പനങ്ങളുടെ പ്രദർശനവും വിപണനവും നടക്കുന്നുണ്ട്. 

ദർശന ഓഡിറ്റോറിയത്തിൽ വച്ച് ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഫെസ്റ്റ് ഉത്ഘാടനം ചെയ്തു. റിട്ട. സി. ആർ. പി. എഫ്. ഐജി മധുസൂദനൻ അധ്യക്ഷത വഹിച്ചു.

ഫറോന വികാരി ഫാ.ഡോ.ജോൺസൺ അന്ത്യാകുളം മാമ്പഴ സ്റ്റാൾ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ പ്രദർശന നഗരി ഉദ്ഘാടനം ചെയ്തു

ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാധാമണി ചക്ക സ്റ്റാൾ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ പി.വി മുരളി കലാസന്ധ്യ ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ പരപ്പ, മാലോത്ത്, വെള്ളരിക്കുണ്ട് എന്നീ സ്ക്കൂളുകളിലെ കുട്ടികളെ മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.


സംഘാടക സമിതി ജന. കൺവീനർ ഷോബി ജോസഫ് സ്വാഗതം പറഞ്ഞു. വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലുള്ളവരും ജനപ്രതിനിധികളും ചടങ്ങിൽ ആശംസകൾ നേർന്നു.

27 വരെയുള്ള ദിവസങ്ങളിൽ ചക്ക മാമ്പഴ ഫെസ്റ്റിൽ കലാപരിപാടി കളും അരങ്ങേറും.



No comments