Breaking News

ചീർക്കയത്ത് കെ എസ് ആർ ടി സി ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടം ; ബസ് ഡ്രൈവർക്കെതിരെ കേസ് എടുത്തു


വെള്ളരിക്കുണ്ട് : പുങ്ങംചാൽ ചീർക്കയത്ത് കെ എസ് ആർ ടി സി ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക് പറ്റിയ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അശ്രദ്ധയിലും ജാഗ്രത ഇല്ലാതെയും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ ബസ് ഓടിച്ചതിനുമാണ് കേസ് എടുത്തത്. അപകടത്തിൽ നാട്ടക്കല്ല് സ്വദേശിയായ സെൽവകുമാറി (22) ന്റെ വലതുകാൽ തുടയിൽ ബസിന്റെ മുൻടയർ കയറി പരിക്ക് പറ്റിയിരുന്നു.

No comments