ചെറുപുഴയിൽ ബസിലെ നഗ്നതാപ്രദർശനം ; പ്രതി ഒളിവിൽ
ചെറുപുഴ : സ്വകാര്യ ബസിലെ യാത്രക്കാരിക്ക് മുൻപിൽ നഗ്നതാപ്രദർശനം നടത്തിയ മധ്യവയസ്കൻ ഒളിവിൽ. യാത്രക്കാരി ചിത്രീകരിച്ച വീഡിയോയിൽനിന്നും സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നും പ്രതിയെ തിരിച്ചറിഞ്ഞ ചെറുപുഴ പോലീസ് ചിറ്റാരിക്കാൽ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശിയുടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും ഇയാളെ കാണാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച തലശ്ശേരിയിൽ യുവതി ജോലി ചെയ്യുന്ന സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തി. ചെറുപുഴ എസ്.ഐ. എം.പി. ഷാജിയുടെ നേതൃത്വത്തിൽ ബസ് ജീവനക്കാരുടെ മൊഴിയെടുത്തു.
ചെറുപുഴ-ആലക്കോട്-തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ യാത്രക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. നഗ്നതാപ്രദർശനം മൊബൈൽഫോണിൽ പകർത്തിയ യുവതി പിന്നീടു സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നതും പോലീസ് കേസെടുത്തതും.
No comments