"ചുമട്ട് തൊഴിലാളിനിയമം അടിയന്തിരമായും ഭേദഗതി ചെയ്യണം" ഹെഡ്ലോഡ് & ജനറൽവർക്കേഴ്സ് യൂണിയൻ (സിഐടിയു) കാസറഗോഡ് ജില്ലാസമ്മേളനം ചുള്ളിക്കരയിൽ സമാപിച്ചു
രാജപുരം : ചുമട്ട് തൊഴിലാളിനിയമം അടിയന്തിരമായും ഭേദഗതി ചെയ്യണമെന്ന് ഹെഡ്ലോഡ് ആൻ്റ് ജനറൽവർക്കേഴ്സ് യൂണിയൻ (സിഐടിയു) കാസറഗോഡ് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ചുള്ളിക്കര മേരിമാത ഓഡിറ്റോറിയം ( സ: കെവികുഞ്ഞികൃഷ്ണൻ നഗർ) നടന്നസമ്മേളനം ഫെഡറേഷൻ സംസ്ഥാന ജനറൽസെക്രട്ടറി രാമു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ.മോഹനൻ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന ജോ. സെക്രട്ടറി . കെ. പിരാജൻ, സിഐടിയു ജില്ലാജനറൽ സെക്രട്ടറി സാബുഅബ്രഹാം, സിഐടിയു സംസ്ഥാന സെക്രട്ടറി ടി.കെരാജൻ, സിഐടിയു ജില്ലാപ്രസിഡണ്ട് പി. മണിമോഹൻ, ട്രഷർ തമ്പാൻനായർ, യൂണിയൻ്റെ ആദ്യത്തെ ജില്ലാസെക്രട്ടറി കണ്ണൻനായർ സിഐടിയു ജില്ലാസെക്രട്ടറി വി.വിരമേശൻ എന്നിവർ സംസാരിച്ചു.
പ്രവർത്തന റിപ്പോർട്ട് ആക്ടിങ് സെക്രട്ടറി കുഞ്ഞുമുഹമ്മദും, വരവ് – ചിലവ് കണക്ക് ജില്ലാട്രഷർ എം.വികൃഷ്ണനും അവതരിപ്പിച്ചു. ടി.വിബാലചന്ദ്രൻ രക്തസാക്ഷിപ്രമേയവും, എ.ഇ സെബാസ്റ്റ്യൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു
No comments