Breaking News

"പഠിച്ചുതുടങ്ങാം വൃക്ഷത്തൈ നട്ട്" പ്രവേശനോത്സവത്തിൽ വേറിട്ട പദ്ധതിയുമായി കാസർകോട് ജില്ലാ പഞ്ചായത്ത്


കാഞ്ഞങ്ങാട്: പുതുതായി സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈ നല്‍കി ജില്ലാ പഞ്ചായത്ത് വേറിട്ട സ്വീകരണമൊരുക്കും. ജില്ലയില്‍ ആദ്യമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതി ഒരുക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള പതിനായിരത്തിലധികം വൃക്ഷത്തൈകള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സ്‌കൂളുകളിലെത്തിക്കും. സ്‌കൂള്‍ പ്രവേശന ദിവസമായ ജൂണ്‍ ഒന്നിന് ജില്ലാതല പ്രവേശനോത്സവം നടക്കുന്ന തച്ചങ്ങാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്യും. ജൂണ്‍ ഒന്ന് മുതല്‍ അഞ്ച് വരെ വിവിധ സ്‌കൂളുകളില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ വൃക്ഷത്തൈ നടും. ജൂണ്‍ അഞ്ചിന് ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പദ്ധതിക്ക് സമാപനമാവും. സ്‌കൂളുകളിലേക്കുള്ള വൃക്ഷത്തൈകള്‍ തയ്യാറാണെന്നും വിവിധ ഇടങ്ങളിലെത്തിച്ച വൃക്ഷത്തൈകള്‍ ശേഖരിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അറിയിച്ചു.

No comments