Breaking News

പരപ്പ ടൗണിനടുത്ത് ജോലിക്കിടെ ജെസിബി താഴ്ചയിലേക്ക് മറിഞ്ഞു : ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു


പരപ്പ : പരപ്പ ടൗൺ പെട്രോൾ പമ്പിനടുത്ത് നിർമ്മാണ ജോലിക്കിടെ ജെസിബി തല കീഴായി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിക്കിടെ അരികിൽ കെട്ടിയിരുന്ന മതിൽ ഇടിഞ്ഞു വീഴുകയും കൂടെ ജെസിബി താഴ്ചയിലേക്ക് തലകീഴായി മറിയുകയുമായിരുന്നു.

No comments