Breaking News

ഭർത്താവും മകനും ചേർന്ന് ആക്രമിച്ചു,; പരപ്പ സ്വദേശിനിയുടെ പരാതിയിൽ കേസ് എടുത്തു


വെള്ളരിക്കുണ്ട് : മുൻവൈരാഗ്യത്തിന്റെ പേരിൽ പരപ്പ പ്ലാത്തടംതട്ട് സ്വദേശിനിയായ യുവതിയെ ഭർത്താവും മകനും ചേർന്ന് ആക്രമിച്ചതായി പരാതി. പരപ്പ പ്ലാത്തടംതട്ട് സ്വദേശിനി പ്രജിത (41) യാണ് പരാതിക്കാരി. ഭർത്താവായ രാജു സി കെ, മകനായ മണികണ്ഠൻ എന്നിവർ ചേർന്ന് മർദിച്ചു എന്നതാണ് പരാതി. രാജു മരവടികൊണ്ട് തലക്കും കൈക്കും അടിച്ചുവെന്നും മകൻ സൈക്കിൾ വയർ കൊണ്ട് അടിക്കുകയും കല്ല് കൊണ്ട് ആക്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. അക്രമത്തിൽ പരിക്ക് പറ്റി ചികിത്സയിലുള്ള പ്രജിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments