Breaking News

ജനകീയ വിദ്യാഭ്യാസ സമിതി കാൽനട പ്രചരണജാഥ നടത്തി ബാനത്ത് നിന്നും ആരംഭിച്ച ജാഥ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു


ബാനം: കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വർഗീയവത്കരണവും കോർപ്പറേറ്റ് വത്കരണവും നടപ്പാക്കുന്നതിലും , പാഠപുസ്തകത്തിൽ നിന്നും ചരിത്ര വസ്തുതകളും ശാസ്ത്ര സത്യങ്ങളും വെട്ടിമാറ്റുന്നതിലും, വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിലും പ്രതിഷേധിച്ച് ജനകീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കം ലോക്കൽ കാൽനട പ്രചാരണജാഥ സംഘടിപ്പിച്ചു. ബാനത്ത് നിന്നും ആരംഭിച്ച ജാഥ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എൻ അജയൻ അധ്യക്ഷനായി. പി.ബാബുരാജ്, ബാനം കൃഷ്ണൻ, ജാഥാ ക്യാപ്റ്റൻ സഞ്ജയൻ മനയിൽ, ടി.വി ജയചന്ദ്രൻ, വി.സജിത്ത്, കവിതാകൃഷ്ണൻ എന്നിവർ സംസാരിച്ചു. അനൂപ് പെരിയൽ സ്വാഗതം പറഞ്ഞു. ടി.വി സുധീർകുമാർ, കെ.വി പത്മനാഭൻ, കെ.പി ബാബു എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. ചാമക്കുഴിയിൽ നടന്ന സമാപന പൊതുയോഗം കെ.എസ്.ടി.എ ജില്ലാ ജോ.സെക്രട്ടറി ഡോ.കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു. പി.ബാബു അധ്യക്ഷനായി. സി.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. കെ.എസ്.ടി.എ, ബാലസംഘം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകളിലെ പ്രവർത്തകർ ജാഥയിൽ അണിനിരന്നു.

No comments