Breaking News

മർച്ചന്റ് യൂത്ത് വിംഗ് വെള്ളരിക്കുണ്ട് യൂണിറ്റ് ജില്ലാതല സി ലെവൽ ഷട്ടിൽ നൈറ്റ്‌ നടത്തി റോയൽ ഒടയാഞ്ചൽ സി ടീം ഒന്നാം സ്ഥാനം നേടി


വെള്ളരിക്കുണ്ട് : മർച്ചന്റ് യൂത്ത് വിംഗ് വെള്ളരിക്കുണ്ട് യൂണിറ്റ് ജില്ലാതല C ലെവൽ ഷട്ടിൽ നൈറ്റ്‌ നടത്തി. വെള്ളരിക്കുണ്ട് YMCA ഇൻഡോർ കോർട്ടിൽ നടന്ന ഷട്ടിൽ നൈറ്റ്‌ KVVES വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ ഉദ്ഘടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ്‌ സാം സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് വിംഗ് സെക്രട്ടറി ഷാനവാസ്‌ സ്വാഗതഭാഷണം നടത്തി. ചടങ്ങിൽ പ്രശസ്ത സിനിമാതാരം രാജേഷ് അഴീകോടനെ ആദരിച്ചു.

രാമമൂർത്തി, ജിബിൻ കളരിക്കൽ എന്നിവർ നിയന്ദ്രിച്ച മത്സരത്തിൽ റോയൽ ഒടയാഞ്ചൽ C ടീം ഒന്നാംസ്ഥാനവും, റോയൽ ഒടയാഞ്ചൽ എ ടീം രണ്ടാം സ്ഥാനവും നേടി. Ikigai പെരിയങ്ങാനം ബി ടീം മൂന്നാം സ്ഥാനവും റോയൽ ഒടയാഞ്ചൽ ബി ടീം നാലാം സ്ഥാനവും കരസ്തമാക്കി. വെള്ളരിക്കുണ്ട് കാറ്ററിംഗ് സർവീസ്, സിജെ ബിൽഡ‌വെയർ, ശോഭ ടെക്സ്റ്റിൽസ്, AFC വെള്ളരിക്കുണ്ട്, വിലങ്ങാട് വെജിറ്റബിൾസ് എന്നിവർ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ  KVVES  പ്രസിഡന്റ്‌ തോമസ് ചെറിയാൻ, KVVES സെക്രട്ടറി ബാബു കല്ലറക്കൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു

No comments