നീലേശ്വരം - ഇടത്തോട് റോഡ് കരാറുകാരന്റെ വീട്ടിലേക്ക് 2ന് പ്രതിഷേധ മാർച്ച്
നീലേശ്വരം : നീലേശ്വരം–- എടത്തോട് റോഡ് പ്രവൃത്തിയിൽ കരാറുകാരൻ കാണിക്കുന്ന അനാസ്ഥക്കെതിരെ സിപിഐ എം വീണ്ടും പ്രക്ഷോഭത്തിലേക്ക്. രണ്ടിന് പകൽ 11 ന് കരാറുകാരന്റെ വീട്ടിലേക്ക് മാർച്ച് നടത്തും. പാലായി റോഡ് മുതൽ പാലാത്തടം കാമ്പസ് വരെ റോഡ് ഗതാഗതയോഗ്യമല്ലാത്ത രീതിയിൽ തകർന്നിട്ടും കരാറുകാരൻ അറ്റകുറ്റപ്പണി പോലും നടത്താൻ തയ്യാറാകുന്നില്ല. 2018 ഡിസംബറിൽ ആരംഭിച്ച റോഡ് പ്രവൃത്തിയിൽ പകുതിഭാഗം ടാർ ചെയ്തില്ല. നിരവധി പ്രക്ഷോഭത്തെതുടർന്ന് ചായ്യോത്തുവരെയും താലൂക്കാശുപത്രി മുതൽ പാലായി റോഡ് വരെയും ഗതാഗത യോഗ്യമാക്കിയെങ്കിലും
നീലേശ്വരം ബ്ലോക്ക് ഓഫീസ്, ഇഎംഎസ് സ്റ്റേഡിയം എന്നിവിടങ്ങളിലേക്ക് പോകുന്നവർ ബുദ്ധിമുട്ടുകയാണ്. കിഫ്ബിയുടെ 49 കോടി രൂ പയാണ് റോഡിന് അനുവദിച്ചത്. നാലുവർഷം കഴിഞ്ഞിട്ടും ടാറിങ് ഇഴയുകയാണ്.
No comments