Breaking News

കാഞ്ഞങ്ങാട് ലോഡ്ജിൽ ഉദുമ സ്വദേശിനിയായ യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; പ്രതി കീഴടങ്ങി



കാസർകോ‍ട്: കാഞ്ഞങ്ങാട് ലോഡ്ജിൽ യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക (34) ആണ് മരിച്ചത്. സംഭവത്തിൽ ബോവിക്കാനം സ്വദേശി സതീഷ് (34) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കുറ്റം ഏറ്റെടുത്തു ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. പുതിയകോട്ടയിലെ സപ്ത​ഗിരി ലോഡ്ജിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതി ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു. കൊലപാതക കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമായേക്കുമെന്നാണ് സൂചന.




No comments