Breaking News

കാഞ്ഞങ്ങാട്ട്‌ എന്റെ കേരളം പ്രദർശന വിപണന മേളയുടെയുടെ ഭാഗമായി നടൻ സന്തോഷ് കീഴാറ്റൂർ 
 അവതരിപ്പിച്ച ഏകപാത്ര നാടകം പെൺനടൻ



കാഞ്ഞങ്ങാട്‌ : ആലാമിപ്പള്ളിയിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന ദിവസം അരങ്ങേറിയ സന്തോഷ് കീഴാറ്റൂരിന്റെ പെൺ നടൻ ഏകപാത്ര നാടകം ദൃശ്യവിസ്മയമായി. ഓച്ചിറ വേലുക്കുട്ടി ആശാൻ എന്ന അതുല്യ നാടക പ്രതിഭയുടെ ജീവിതം പ്രമേയമാക്കിയ നാടകം ഭാവ വൈവിധ്യങ്ങളുടെ പൂർണതയായി മാറി.
വേലുക്കുട്ടി ആശാൻ പകർന്നാടിയ കുമാരനാശാന്റെ കരുണയിലെ വാസവദത്ത എന്ന കഥാപാത്രത്തെ പുനർജനിപ്പിക്കുകയാണ് പെൺനടനിൽ. സ്ത്രീകൾ അരങ്ങിൽ സജീവമല്ലാത്ത കാലത്ത് സ്ത്രീ വേഷത്തിൽ ഒതുങ്ങിപ്പോയ നടന്റെ മാനസിക സംഘർഷങ്ങളും ആകുലതകളും പെൺനടനിലൂടെ വേദിയിലെത്തുന്നു. സന്തോഷ് കീഴാറ്റൂർ തന്നെയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.


No comments